മുഖ്യമന്ത്രിക്കും അഡ്വക്കറ്റ് ജനറലിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അറ്റോര്‍ണി ജനറലിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്തവകാശമെന്ന് ഹൈക്കോടതി ചോദിച്ചു. അഡ്വക്കറ്റ് ജനറലിന്റെ ഓഫിസ് കാര്യക്ഷമമാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.അഡ്വക്കറ്റ് ജനറല്‍ ഒാഫീസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ കോടതി, 120 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉണ്ടായിരുന്നിട്ടും കേസ് നടത്തിപ്പ് കാര്യക്ഷമമല്ലെന്നും വിലയിരുത്തി. കോടതി ആവശ്യപ്പെടുന്ന വിവരങ്ങള്‍ യഥാസമയം ലഭിക്കുന്നില്ല. തമിഴ്നാട് അഡ്വക്കറ്റ് ജനറല്‍ ഒാഫീസിന്റെ പ്രവര്‍ത്തനം മാതൃകയാക്കുന്നത് ഉചിതം. അബ്കാരികളുടെ നോമിനികളാണ് പല സര്‍ക്കാര്‍ അഭിഭാഷകരെന്നും കോടതി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്കും എജിക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
0
Share.