1370 വര്‍ഷം പഴക്കമുള്ള ഖുര്‍ആന്‍ താളുകള്‍ ലണ്ടനില്‍ കണ്ടെത്തി. ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് സര്‍വകലാശാലാ ലൈബ്രറിയില്‍നിന്ന് ഇവ കണ്ടെത്തിയത്. പ്രവാചകന് മുഹമ്മദ് നബിയുടെ കാലഘട്ടത്തോട് വളരെ അടുത്തുനില്ക്കുന്ന കാലത്ത് തയ്യാറാക്കിയ ഖുര്‍ആന്‍ ആണ് ഇതെന്നാണ് നിഗമനം.എഡി 568നും 645നും ഇടയിലുള്ളതാണ് ഈ ഖുര്‍ആന്‍ എന്ന് റേഡിയോ കാര്‍ബണ്‍ പരിശോധനയില്‍ വ്യക്തമായതായി ഗവേഷകര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ 95.4 ശതമാനം കൃത്യതയും അവര്‍ നല്കുന്നു. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലാണ് പരിശോധന നടത്തിയത്. പ്രവാചകന് ജീവിച്ചിരുന്ന കാലഘട്ടം എഡി 570നും 632നും ഇടയിലാണെന്നാണ് പറയപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഖുര്‍ആന്‍ താളുകള്‍ ലണ്ടനില്‍
0
Share.