മലയാള സിനിമയിലെ നടന്മാരില് ശ്രദ്ധേയനായ ഫഹദ് ഫാസില്‍ നായകനായ മണ്‍സൂണ്‍ മാംഗോസിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഉടന്‍ പ്രദര്‍ശനത്തിനെത്തും. ഞാന്‍ ഡി പി പള്ളിക്കല്‍ എന്ന് പേരിട്ട ചിത്രത്തിന്റെ പേര് മാറ്റിയാണ് ചിത്രത്തിന് പുതിയ പേരിട്ടത്. അബി വര്‍ഗീസാണ് സംവിധായകന്.അമേരിക്കയില്‍ പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. ഐശ്വര്യ മേനോനാണ് നായിക. നന്ദു, അംബിക, വിനയ് ഫോര്‍ട്ട്, സഞ്ജു ശിവറാം തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അബി വര്‍ഗീസ്, നവീന്‍ ഭാസ്കര്‍, മാറ്റ് ഗ്രബ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ഹാസ്യത്തിന് പ്രധാന്യംനല്‍കിയാണ് ചിത്രമൊരുക്കിയത്. അമേരിക്കയിലായിരുന്നു ചിത്രീകരണം.
മണ്‍സൂണ്‍ മാംഗോസ് ഉടനെത്തും
0
Share.