സുരക്ഷിത യാത്രയൊരുക്കാന് ഇനി മുതല് മൂന്നാം ലിംഗക്കാരും

0

ബസുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് എത്രമാത്രം സുരക്ഷ ഉറപ്പുവരുത്താന്‍ നമുക്ക് കഴിയും. ഇന്നും സ്ത്രീസുരക്ഷ വലിയ വിഷയമായി മാറിയിരിക്കുകയാണ്. എന്നാല്‍ പഞ്ചാബിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ ഇനി മുതല്‍ മൂന്നാം ലിംഗക്കാരും. കണ്ടക്ടര്‍മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ തസ്തികയിലേക്ക് പഞ്ചാബ് മൂന്നാം ലിംഗക്കാരെയും പരിഗണിക്കുകയാണ്.ഒരു സംസ്ഥാനം ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു നീക്കം നത്തുന്നത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജൂലൈ 9 ന് നിയോഗിച്ച പഞ്ചാബ് ഗതാഗത ഉപദേശകന്‍ നവ്ദീപ് അസിജയാണ് ഈ ആശയം മുന്നോട്ട് വെച്ചത്. ഒരു കേസുമായി ബന്ധപ്പെട്ട കാര്യത്തിലായിരുന്നു ഈ ആശയം ഉയര്‍ന്നു വന്നത്. സ്‌കൂള്‍ ബസുകളിലെ കുട്ടികളുടെ സുരക്ഷാകാര്യത്തിനാണ് ഇക്കാര്യത്തില്‍ ആദ്യ പരിഗണന. സര്‍ക്കാര്‍ ജോലികളിലേക്ക് മൂന്നാം ലിംഗക്കാര്‍ക്ക് പ്രത്യേക വിഭാഗം തന്നെ പഞ്ചാബ് സര്‍ക്കാര്‍ സൃഷ്ടിച്ചിരുന്നു.

Share.

About Author

Comments are closed.