ആര് ബാല്‍ക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ബോളിവുഡിന്റെ മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് അതിഥി വേഷത്തിലെത്തുന്നു. അര്ജ്ജുന് കപൂറും കരീന കപൂര്‍ ഖാനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ വളരെ പ്രധാന്യമുള്ള വേഷമാണ് ബച്ചന് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വേഷമില്ലങ്കില് ചിത്രം മുന്നോട്ട് കൊണ്ട് പോകുന്നത് അസാധ്യമാണെന്ന് ചിത്രത്തിന്റെ സംവിധായകനായ ബാല്‍ക്കി വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.അമിതാഭ് ബച്ചന്റെ വലിയ ആരാധകനായ ബാല്‍ക്കി ബിഗ് ബിയോടൊപ്പം ചീനി കം, പാ, ഷാമിതാഭ് എന്നി ചിത്രങ്ങളിലും മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ല. അര്ജ്ജുന് കപൂറും കരീന കപൂര്‍ ഖാനും ആദ്യമായി നായിക നായകനാകുന്ന ചിത്രം കൂടിയാണിത്. ബജ്രംഗി ഭായിജാനാണ് കരീന കപൂറിന്റെ അടുത്ത് പുറത്ത് ഇറങ്ങിയ ചിത്രം.
ബാല്‍ക്കി ചിത്രത്തില്‍ അമിതാഭ് ബച്ചന്.
0
Share.