ആനവേട്ട കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിനെ മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച തോട്ടം ഉടമ മനോജിനെ അറസ്റ്റുചെയ്തു. വെള്ളിയാഴ്ച വൈകിട്ട് മനോജിനെ കോടതിയില്‍ ഹാജരാക്കും. ആനവേട്ടക്കേസിലെ പ്രതിയാണെന്ന് അറിയാതെയാണ് താന്‍ വാസുവിനെ ജോലിക്ക് നിര്‍ത്തിയത് എന്നായിരുന്നു മനോജ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നത്. വ്യാഴാഴ്ച പെരുമ്പാവൂര്‍ സ്വദേശി മനോജിന്റെ വീട്ടില്‍ നിന്നും ആനവേട്ടയ്ക്കായി ഉപയോഗിച്ച രണ്ടു തോക്കുകള്‍ അന്വേഷണ സംഘം കണ്ടെത്തി.പെരുമ്പാവൂര്‍ സ്വദേശി മനോജിന്റെ വീട്ടില്‍ നിന്നുമാണു തോക്കുകള്‍ അന്വേഷണ ഉദ്യേഗസ്ഥര്‍ കണ്ടെത്തിയത്. മനോജിന്റെ മഹാരാഷ്ട്രയിലുള്ള ഫാമിലാണ് ഐക്കരമറ്റം വാസു ആത്മഹത്യ ചെയ്തത് തനിക്കു നേരത്തെ വാസുവിനെ പരിചയമില്ലെന്നും സഹോദരിയുടെ മകന് വഴിയുള്ള പരിചയമാണുള്ളതെന്നും മനോജ് വാസു മരിച്ച സമയത്തു പറഞ്ഞിരുന്നു. വാസു ആനവേട്ടക്കേസിലെ പ്രതിയാണെന്ന് അറിഞ്ഞതിനെതുടര്‍ന്ന് വാസുവിനെ പണം നല്കി ജോലിയില്‍ നിന്നു പറഞ്ഞുവിട്ടുവെന്നും ഇതിനു പിന്നാലെ വാസുവിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും മനോജ് മൊഴി നല്‍കിയിരുന്നു. വാസുവിനെതിരേ ലുക്ക്ഔട്ട് നോട്ടീസ് വന്നപ്പോള്‍ മനോജാണു വാസു മഹാരാഷ്ട്രയിലുണ്ടെന്നു പോലീസിനെ അറിയിച്ചത്. പോലീസ് എത്തുന്നതിനു മുമ്പ് വാസു ആത്മഹത്യ ചെയ്തിരുന്നു. വനം വകുപ്പ് ഇന്ന് മനോജിനെ കോടതിയില്‍ ഹാജരാക്കും.
ആനവേട്ട കേസിലെ തോട്ടം ഉടമ മനോജ് അറസ്റില്‍ ഉപയോഗിച്ച തോക്കുകള്‍ കണ്ടെത്തി
0
Share.