പി. ജയരാജനു മുൻകൂർ ജാമ്യമില്ല

0

സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍റെ മുന്‍കൂര്‍ ജാമ്യാപോക്ഷ കോടതി തള്ളി. കേസില്‍ യു.എ.പി.എ വകുപ്പ് ചുമത്തിയതു മൂലം ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതേസമയം ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സിപിഎം നേതൃത്വംകതിരൂര്‍ മനോജ് വധക്കേസ് ഗൂഢാലോചനയുടെ ഭാഗമായി പി.ജയരാജനെ സി.ബി.ഐ സംഘം തിരുവനന്തപുരത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നെങ്കിലും ഇതുവരെ പ്രതിചേര്‍ത്തിട്ടില്ല. പ്രധാനപ്രതി വിക്രമനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് ആദ്യ കുറ്റപത്രത്തില്‍ സിബിഐ വിശദീകരിച്ചിരിക്കുന്നത്. അറസ്്റ്റ് ഉണ്ടാകുമെന്ന് സൂചന ലഭിച്ചതിനെതുടര്‍ന്നാണ് പി.ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജയരാജന്‍റെ അഭിഭാഷകന്‍ പറഞ്ഞു ജാമ്യഹര്‍ജി തള്ളിയ പശ്ചാത്തലത്തില്‍ ജയരാജനെ അറസ്റ്റുചെയ്യാനുള്ള നീക്കങ്ങള്‍ സിബിഐ ആരംഭിച്ചതായാണ് സൂചന

Share.

About Author

Comments are closed.