എല്ലാ ജയിലുകളിലും പൊലീസ് ലോക്കപ്പുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി. രണ്ടുവര്‍ഷത്തിനകം ക്യാമറ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്കി. തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് നടപടി. ഓരോ പൊലീസ് സ്റ്റേഷനിലും രണ്ടു വനിതാ പൊലീസുകാരെ വീതമെങ്കിലും നിയമിക്കണമെന്നും ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ജയില്‍ വകുപ്പിലേയും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകളിലേയും ഒഴിവുകള്‍ മൂന്നു മാസത്തിനകം നികത്തണം. കേന്ദ്രഭരണപ്രദേശങ്ങളിലും മനുഷ്യാവകാശ കമ്മിഷനുകള്‍ സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശിച്ചു
ജയിലുകളിലും ലോക്കപ്പുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി
0
Share.