ഭൂമിയോട് സാമ്യമുള്ള പുതിയ ഗ്രഹം : കെപ്ളര് -452ബി

0

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഭൂമിയോട് ഏറെ സാമ്യമുള്ള പുതിയ ഗ്രഹം കണ്ടെത്തി. നാസ ഗ്രഹ സാന്നിധ്യം സ്ഥിരീകരിച്ചത് 2009ല്‍ വിക്ഷേപിച്ച കെപ്ളര്‍ ടെലിസ്കോപ്പ് നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്താണ്. ഭൂമിയേക്കാള്‍ 60 ശതമാനം വലിപ്പം കൂടുതലാണ് കെപ്ളര്‍ -452ബി എന്നു പേരിട്ട ഗ്രഹത്തിന്. ഭൂമിയേക്കാള്‍ 1400 പ്രകാശവര്‍ഷം അകലെയുള്ള ഗ്രഹത്തിനു ഭൂമിയേക്കാള്‍ പഴക്കമുണ്ടെന്നു നാസ പറഞ്ഞു. പുതിയ ഗ്രഹം സ്ഥിതി ചെയ്യുന്നത് മാതൃ നക്ഷത്രത്തിനടുത്ത് വെള്ളം ദ്രാവക രൂപത്തില്‍ കാണപ്പെടാന്‍ ഇടയുള്ള ആവാസമേഖലയിലാണ് (ഹാബിറ്റബിള്‍ സോണ്‍). എന്നാല്‍ ഗ്രഹത്തിലെ ജല, വായു സാന്നിധ്യത്തെക്കുറിച്ച് ഉറപ്പു പറയാനാകില്ലെന്നും നാസ വ്യക്തമാക്കി. ഭൂമിയോട് സാമ്യമുള്ള ആയിരത്തിലധികം ഗ്രഹങ്ങളെയാണ് നാസയുടെ കെപ്ളര്‍ ബഹിരാകാശ ടെലിസ്കോപ്പ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

Share.

About Author

Comments are closed.