റെയില്‍വേ പൊലീസ് ട്രെയിനില്‍ നിന്ന് തള്ളിയിട്ട ഫെന്‍സിംഗ് ചാന്പ്യന് മരിച്ചു. 2005ലെ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ഹോഷിയാര്‍ സിംഗാണ് മരണപെട്ടത്. കസ്ഗഞ്ജിലേക്ക് മഥുരയില്‍ നിന്ന് കുടുംബത്തോടൊപ്പം വരുമ്പോഴായിരുന്നു സംഭവം. അമ്മയേയും ഭാര്യയേയും വനിതാ കംപ്ര്ട്ട്മെന്റില് കയറ്റിയ ശേഷം ഹോഷിയാര്‍ സിംഗ് ജനറല്‍ കോച്ചില്‍ കയറി. എന്നാല്‍ യാത്രയ്ക്കിടെ ഭാര്യയ്ക്ക് സുഖമില്ലാതായതിനെ തുടര്‍ന്ന് സിംഗ് വനിതാ കംപാര്‍ട്ട്മെന്റില്‍ വന്നു. വനിതാ കംപാര്‍ട്ട്മെന്റില്‍ കയറിയതിനാല്‍ റെയില്‍വേ പോലീസ് സിംഗില്‍ നിന്ന് 200 രൂപ പിഴ ആവശ്യപ്പെട്ടു. പിഴ നല്കാന് വിസമ്മതിച്ച സിംഗിനെ പോലീസുകാര്‍ കംപാര്‍ട്ട്മെന്റില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യമുന്നയിച്ചു.
റെയില്‍വേ പോലീസ് തള്ളിയിട്ട ഫെന്‍സിംഗ് ചാന്പ്യന് മരിച്ചു
0
Share.