കൂട്ടം തെറ്റിയ കുട്ടിയാനയെ വീട്ടു പരിസരത്ത് കണ്ടെത്തി. കേരളകര്‍ണാടക അതിര്‍ത്തിയായ പേരട്ട കുണ്ടേരിയിലാണ് കാട്ടാനക്കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാര്‍ ആനക്കുട്ടിയെ പിടിച്ചുകെട്ടി പാലും പഴവും നല്കി. കുട്ടിയെ തേടി കട്ടാനകൂട്ടം എത്തുമോയെന്ന ഭയത്തിലാണ് നാട്ടുകാര്‍. ഇവിടെ കാട്ടാനയുടെ ശല്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കര്‍ണാടക വനാതിര്‍ത്തിയില്‍ നിന്നാണ് ആനക്കുട്ടി വന്നതെന്ന് കരുതുന്നു. കേരള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. കര്‍ണാടക വനപാലകരെത്തി കുട്ടിയാനയെ കൊണ്ടുപോയി
കുട്ടിയാന നാട്ടിലിറങ്ങി
0
Share.