കേരളത്തിലെ ജയിലിൽ തന്നെ കിടക്കണംഗോവിന്ദചാമി

0

ജയിലിൽ കിടക്കുന്നുവെങ്കിൽ കേരളത്തിലെ ജയിലിൽ തന്നെ കിടക്കണം. ഇന്ദുലേഖ ഉപയോഗിക്കുന്നതിനു മുന്പും, ഉപയോഗിച്ച ശേഷവുമുള്ള പരസ്യം പോലെയായി പോയി ഇതും. പക്കാ ക്രിമിനലിന്റെ മുഖത്തോടു കൂടി ജയിലിലായ ഗോവിന്ദ ചാമി, കേരളാ ജയിലിൽ കിടന്ന്, ബിരിയാണിയും, ചപ്പാത്തിയും ചിക്കനും ഒക്കെ തിന്ന്, തടിച്ചുരുണ്ട്, വെളുത്ത് ഒരു സിനിമാ നടന്റെ ഗ്ലാമറിൽ തിളങ്ങുന്നു.സകലത്തിനും, തെളിവുകൾ ഇല്ലാത്ത തെളിവില്ലാ സംസ്ഥാനത്ത് നിന്ന്, സാക്ഷാൽ ഗോവിന്ദ ചാമിയെ പണത്തിന്റെ സ്വാധീനത്താൽ മാറ്റി പകരം ഒറ്റ കൈയ്യനായ മറ്റൊരാളെ ജയിലിൽ ആക്കിയോ എന്ന് പോലുംസംശയിക്കത്തക്ക രീതിയിലുള്ള മാറ്റമാണു 4 വര്ഷം കൊണ്ട് ഉണ്ടായിരിക്കുന്നത്..കണ്ണു മൂടി, ത്രാസുമായി നില്ക്കുന്ന നിതി ദേവത കണ്ണുകൾ തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..ഏറ്റവും ഒടുവിൽ ഈ കേസും “ഗോവിന്ദാ”യാകാതെയിരുന്നാൽ മതിയായിരുന്നു..

Share.

About Author

Comments are closed.