കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടമായി കൊല്ലുന്നതിന് എതിരെ തമിഴ് നടന് വിശാല്‍ നിരാഹാര സമരത്തിന് ഇറങ്ങുന്നു. ജൂലൈ 25ന് ചെന്നൈ വള്ളുവര്‍ക്കോട്ടത്ത് പീപ്പിള്‍ ഫോര്‍ കാറ്റില്‍ ഇന്ത്യ എന്ന സംഘടന സംഘടിപ്പിക്കുന്ന നിരാഹാര സമരത്തിലാണ് വിശാല്‍ പങ്കാളിയാവുന്നത്. തമിഴ് നടന് സിബിരാജും നിരാഹാര സമരത്തില്‍ പങ്കാളിയാവുന്നുണ്ടെന്ന് സംഘടനയുടെ ഫേസ്ബുക്ക് പേജില്‍ അറിയിച്ചു.
നായസ്നേഹി എന്ന നിലയിലാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്ന് വിശാല്‍ പറഞ്ഞു. തെരുവുനായകള്‍ക്കെതിരെ നടത്തുന്ന ക്രൂരതയ്ക്കെതിരെ ശബ്ദമുയര്‍ത്തും. നായക്കും ജീവിക്കാന്‍ അവകാശമുണ്ട്. അതിനെ കൊല്ലാന്‍ ആര്‍ക്കും അവകാശമില്ല,. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കക, കേരളത്തില്‍ നായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കുക എന്നിവയാണ് മുദ്രാവാക്യങ്ങളെന്നും വിശാല്‍ പറഞ്ഞു.നായ പ്രേമിയെന്ന നിലയില്‍ പ്രശസ്തനാണ് വിശാല്‍. തന്റെ വളര്‍ത്തു നായ ആഗസ്റ്റ് മകനെപ്പോലെയാണെന്ന് വിശാല്‍ പറഞ്ഞു. അങ്ങനെയാണ് താന്‍ ആ നായയെ വളര്‍ത്തുന്നതെന്നും വിശാല്‍ പറയുന്നു.
ഇതാണ് കേരളത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നതിന് എതിരായ ഫേസ്ബുക്ക് പേജ്: www.facebook.com/Peopleforcattleinindia