മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സര്‍ക്കാരിന്റെ നന്ദി അറിയിച്ചു. ഇവരുടെ പിന്തുണ തുടര്‍ന്നും തേടുന്നു. സർക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകും. തിരുവനന്തപുരം ബാറിലെ അഭിഭാഷകനായ നീലകണ്ഠശര്‍മയുടെ കുടുംബത്തിന് പ്രത്യേകനന്ദി രേഖപ്പെടുത്തുന്നു. ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ഏതു വലിയ വിജയവും നേടാനാകുമെന്നതിനു ഉദാഹരണമാണിതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
എയര്‍ ആംബുലന്‍സ് സേവനം വ്യാപിപ്പിക്കാന്‍ നടപടി വേണം: ഡോ.ജോസ് ചാക്കോ വൈദ്യശാസ്ത്ര രംഗത്തെ അടിയന്തര സാഹചര്യങ്ങളില്‍ എയര്‍ ആംബുലന്‍സിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തേണ്ടതിനെ കുറിച്ച് കേരളം ഗൗരവമായി ചിന്തിക്കേണ്ട സമയമായെന്ന് ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.ജോസ് ചാക്കോ പെരിയപുറം. സാധാരണക്കാര്‍ക്കു പോലും താങ്ങാനാവുന്ന വിധത്തില്‍ എയര്‍ ആംബുലന്‍സ് സേവനം വ്യാപിപ്പിക്കുന്നതിനുളള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മാത്യു അച്ചാടന്റെ ശസ്ത്രക്രിയാ വേളയില്‍ ധാര്‍മികമായും പ്രാര്‍ഥനകളിലൂടെയും പിന്തുണ നല്കിയ എല്ലാ നല്ല മനസുകളോടും നന്ദി പറയാനും ഡോ.ജോസ് ചാക്കോ പെരിയപുറം മറന്നില്ല.