ശ്രീശാന്ത് പ്രതിയായ ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി നാലുമണിക്ക് വിധിപറയും. പ്രതികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് ചുമത്തിയ മക്കോക്ക ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കുമോയെന്നാണ് കോടതി വിധിപറയുക. ഉച്ചയ്ക്ക് രണ്ടു മണിക്ക് വിധിപറയാനായി കേസെടുത്തെങ്കിലും നാലു മണിയിലേക്ക് മാറ്റുകയായിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു. തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാന് പൊലീസും, എന്ഫോഴ്സ്്മെന്റും അന്വേഷണം തുടരുന്നതായും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ഇവരെ ഏകോപിപ്പിക്കണമെന്നും വിവരങ്ങള്‍ ശേഖരിക്കണമെന്നും പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കേസ് വൈകിപ്പിക്കാനുള്ള ഡല്‍ഹി പൊലീസിന്റെ ശ്രമമാണെന്ന് ശ്രീശാന്തിന്റെ അഭിഭാഷകനും പറഞ്ഞു. തുടര്‍ന്നാണ് വിധി പറയുന്നത് നാലു മണിയിലേക്ക് മാറ്റിയത്.
ഐ.പി.എല്‍ ഒത്തുകളികേസ്: വിധി നാലു മണിക്ക്
0
Share.