ശരത്കുമാര് നായകനും വില്ലനുമായി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന സണ്ഡമാരുതം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. വാധ്യാര്, ഭഗവതി, മല മല, ചോക്ലേറ്റ്, എയ് മാജാവേലു എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് സിനിമകള്‍ അണിയ്ച്ചൊരുക്കിയ എ. വെങ്കിടേഷ് ആണ് സംവിധായകന്. പ്രശസ്ത തമിഴ് ക്രൈംനോവലിസ്റ്റ് രാജേഷ്കുമാര്‍ തിരക്കഥ രചന നിര്‍വ്വഹിച്ചിരിക്കുന്നു. മീരാനന്ദന് ഓവിയാ എന്നിവരാണ് നായികമാര്‍. സമുദ്രക്കനി, രാധാരവിർ, വിന്‍സെന്റ്, അശോകന്, ഡി. ഇമാന്, ജി.എം. കുമാര്‍, ഗാനം ഉലകനാഥന്‍, സന്താനഭാരതി, കാതല്‍ ദണ്ഡപാണി, സിങ്കൺ പുലി നളിനി, രേഖാസുരേഷ്, ആഷാദേവ്, ബാര്‍ബി ഹണ്ട, ദനനി, പൂജ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്‍.എസ്. ഉദയകുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ജെയിംസ് വസന്തനാണ് സംഗീത സംവിധായകന്.
ശരത്കുമാര് ഇരട്ടവേഷത്തില്‍ അഭിനയിച്ചിട്ടുള്ള നാട്ടാമൈ, സൂര്യവംശം, ഉള്‍പ്പെടെയുള്ള സിനിമകളെല്ലാം വന്‍വിജയങ്ങളായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇതുവരെ അച്ഛനായും മകനായും ജ്യേഷ്ഠാനുജന്മാരുമായിട്ടാണ് ഇരട്ട വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളതെങ്കില്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമായി രക്തബന്ധമില്ലാത്ത കഥാപാത്രങ്ങളാണ് സണ്ഡമാരുതത്തില് ശരത്കുമാറിന്റേതെന്നു പറഞ്ഞ സംവിധായകന് തന്റെ സിനിമയെക്കുറിച്ച് ഇങ്ങനെ വിവരിച്ചു. പണമാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനം എന്ന സിദ്ധാന്തക്കാരനായ വില്ലന്‍. ഇതിന് വിരുദ്ധചിന്താഗതിക്കാരനായ ഗ്രാമീണനായ നായകന്. ഇരുവരുടേയും ശത്രുതയിലൂടെയാണ് കഥ വികസിക്കുന്നത്. എല്ലാ മനുഷ്യനും ഓരോര ആഗ്രഹങ്ങളുണ്ടാവും. ആ ആഗ്രഹങ്ങള്‍ അത്യാഗ്രഹങ്ങളാവുന്പോള് അതിന്റെ അനന്തര ഫലങ്ങളും അവസാനവും ദുരന്തമായിരിക്കും എന്ന സന്ദേശമാണ് ഈ വില്ലനിലൂടെ പറയുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഏറ്റവും വലിയ ഹൈലൈറ്റായിരിക്കും. സ്റ്റണ്ട് മാസ്റ്റര്‍ സ്റ്റണ്ട് ശിവയുടെ നേതൃത്വത്തില്‍ പതിനാലു ദിവസം കൊണ്ടാണ് ക്ലൈമാക്സ് സ്റ്റണ്ട് രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. മാത്രമല്ല ഒരേ അഭിനേതാവ് തന്നെ നായകനേയും വില്ലനേയുൺ അവതരിപ്പിക്കുന്പോള് കഥാപാത്രങ്ങള്‍ തമ്മില്‍ രൂപ ഭാവ സാന്നിധ്യം ഉണ്ടാവാതിരിക്കാന്‍ വളരെ ശ്രദ്ധാപൂര്‍വ്വം സമയമെടുത്താണ് ഓരോ രംഗവും ചിത്രീകരിച്ചിട്ടുള്ളത്. ഒരു വെല്ലുവിളിയായിട്ടാണ് ശരത്കുമാര് ഈ വേഷങ്ങള്‍ ചെയ്തിട്ടുള്ളത്. ശക്തമായൊരു കഥയുടെ പശ്ചാത്തലത്തില്‍ ആക്ഷനും ഗ്ലാമറും നര്‍മ്മവും കോര്‍ത്തിണക്കി ഉദ്വേഗഭരിതമായ രംഗങ്ങളിലൂടെയാണ് ചിത്രം പൂര്ണയതില് എത്തുന്നത്. ഏവരും ഇഷ്ടപ്പെടുന്ന ആക്ഷന്‍ ത്രില്ലര്‍ വിനേദ സിനിമയായിരിക്കുമിത്.
മീരാനന്ദനും ഓവിയയുമാണ് നായികമാര്‍. ശാലീനയായ ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ കഥാപാത്രമാണ് മീരയുടേത്. ഓവിയ വില്ലന്‍ ശരത്കുമാറിന്റെ ജോഡിയായി ദുരൂഹതകള്‍ നിറഞ്ഞ മറ്റൊരു നായികയെ അവതരിപ്പിക്കുന്നു. വെങ്കിടേഷ് പറഞ്ഞു.
മാജ്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച സന്ഢമാരുതം രമ്യാമൂവീസ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.