തിരുവനന്തപുരം കാഞ്ഞിരംകുളത്ത് ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീക്ക് മെഡിക്കല്‍ പ്രവേശനപരീക്ഷ എഴുതാനായില്ല. ശിരോവസ്ത്രം ധരിച്ചുകൊണ്ട് പരീക്ഷാഹാളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ നിലപാടെടുത്തതോടെയാണ് പരീക്ഷയെഴുതാതെ മടങ്ങേണ്ടിവന്നത്.തിരുവനന്തപുരം നാലാഞ്ചിറ ബഥനി കോണ്‍വെന്റിലെ സിസ്റ്റര്‍ സേബയ്ക്കാണ് വിശ്വാസത്തിന്റെ പേരില്‍ പരീക്ഷയെഴുതാനുള്ള അവസരം നിഷേധിക്കപ്പെട്ടത്. ദേഹപരിശോധന നടത്തുന്നതിന് വേണ്ടി 8 മണിക്ക് തന്നെ സിസ്റ്റര്‍ സേബ പരീക്ഷാകേന്ദ്രമായ കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്കൂളിലെത്തി. എന്നാല്‍ പരിശോധന നടത്തിയാലും ശിരോവസ്ത്രവും കുരിശുമാലയും മാറ്റിയാല്‍ മാത്രമേ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കു എന്ന നിലപാടിലായിരുന്നു അധികൃതര്‍.സഭാഅധികാരികളുമായി ചര്‍ച്ച ചെയ്തതിന് ശേഷം നിയമനടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് തീരുമാനിക്കുമെന്നും സിസ്റ്റര്‍ പറഞ്ഞു. ഇതേസ്കൂളില്‍ പരീക്ഷയ്ക്കെത്തിയ ഇസ്ലാം മതവിശ്വാസികളായ പരീക്ഷാര്‍ഥികള്‍ക്ക് ശിരോവസ്ത്രം മാറ്റിയ ശേഷമാണ് പരീക്ഷ എഴുതാന്‍ അനുമതി ലഭിച്ചത്.
ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീക്ക് മെഡിക്കല്‍ പ്രവേശനപരീക്ഷ എഴുതാനായില്ല
0
Share.