എയര് ആംബുലന്സ് സ്ഥിരമാക്കും: വി.എസ് ശിവകുമാർ

0

എയര്‍ ആംബുലന്‍സ് സംവിധാനം സ്ഥിരമാക്കുമെന്ന് മന്ത്രി വി.എസ് ശിവകുമാര്‍. ഇതേക്കുറിച്ച് വിശദറിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. പ്രമുഖ ആശുപത്രികളുമായി ധാരണയുണ്ടാക്കും. മൃതസഞ്ജീവനി പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ശിവകുമാർ പറഞ്ഞു.വൈദ്യശാസ്ത്ര രംഗത്തെ അടിയന്തര സാഹചര്യങ്ങളില്‍ എയര്‍ ആംബുലന്‍സിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തേണ്ടതിനെ കുറിച്ച് കേരളം ഗൗരവമായി ചിന്തിക്കേണ്ട സമയമായെന്ന് ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.ജോസ് ചാക്കോ പെരിയപുറം പറഞ്ഞിരുന്നു. സാധാരണക്കാര്‍ക്കു പോലും താങ്ങാനാവുന്ന വിധത്തില്‍ എയര്‍ ആംബുലന്‍സ് സേവനം വ്യാപിപ്പിക്കുന്നതിനുളള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Share.

About Author

Comments are closed.