ദുബായില് ട്രാഫിക് പിഴകള് പൊലീസ് വാഹനത്തില് അടയ്ക്കാം

0

ദുബായില് ട്രാഫിക് ഫൈനുകള് ഇനി പോലീസ് വാഹനത്തില് തന്നെ ക്രെഡിറ്റ് കാര്ഡ് ഉപയോഗിച്ച് അടക്കാനുള്ള സംവിധാനം വരുന്നു. അധികം വൈകാതെ തന്നെ ഈ സംവിധാനം നിലവില് വരുമെന്ന് അധികൃതര് വ്യക്തമാക്കി. കൂടുതല് സ്മാര്ട്ടായ നഗരമായി മാറാനുള്ള നടപടികളുമായി ദുബായ് മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് പുതിയൊരു സംവിധാനം കൂടി കൊണ്ടുവന്നത്. അധികം വൈകാതെ തന്നെ ഇത് പ്രാവര്ത്തികമാകുമെന്ന് ദുബായ് പോലീസിന്റെ ഇ-സര്വീസസ് ഡിപ്പാര്ട്ട്മെന്റ് അധികൃതര് വ്യക്തമാക്കി.ക്രെഡിറ്റ് കാര്ഡ് റീഡര് അടക്കമുള്ള അനുബന്ധ സംവിധാനങ്ങള് ദുബായ് പോലീസ് വാഹനങ്ങളില് ഉടന് സ്ഥാപിക്കും. ക്രെഡിറ്റ് കാര്ഡ് ഉപയോഗിച്ച് പലിശ രഹിത ഇന്സ്റ്റാള്മെന്റുകളായി ഫൈന് അടക്കാനുള്ള സംവിധാനവും ഏര്പ്പെടുത്തുന്നുണ്ട്. എമിറേറ്റ്സ് എന്ബിഡി ബാങ്കുമായി ചേര്ന്നാണ് ഇത് നടപ്പിലാക്കുന്നത്.ട്രാഫിക് ഡിപ്പാര്ട്ട്മെന്റ്, പോലീസ് സ്റ്റേഷനുകള്, റോഡ്സ് ആന്റ് ട്രാന്സ്പോര്ട്ട് അഥോറിറ്റി ഓഫീസുകള്, പോലീസ് വെബ്സൈറ്റ്, എമിറേറ്റ്സ് എന്ബിഡി ബാങ്ക് എന്നിവ വഴി നിലവില് ട്രാഫിക് ഫൈനുകള് അടക്കാനുള്ള സംവിധാനം ഉണ്ട്.
പോലീസ് വാഹനത്തില് തന്നെ ക്രെഡിറ്റ് കാര്ഡ് വഴി പിഴ അടക്കാനുള്ള സംവിധാനവും കൂടി വരുന്നതോടെ നടപടികള് കൂടുതല് എളുപ്പമാവും.

Share.

About Author

Comments are closed.