സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെ മൂന്ന് താത്കാലിക ജീവനക്കാര്‍ അറസ്റ്റില്‍. അരുണ്‍, ലിജിന്‍, കുമാര്‍ എന്നിവരാണ് അറസ്റ്റിലായത് . ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് തെളിഞ്ഞെന്ന് ചിത്രത്തിന്റെ വിതരണക്കാരന് പറയുന്നു..നെടുമങ്ങാട് സ്വദേശികളായ അരുൺ കുമാർ, നിധിൻ, കോവളം സ്വദേശിയായ കുമാരൻ എന്നിവരെ ഇന്ന് പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. സിനിമ ചോർന്നത് സെൻസർ ബോർഡിൽ നിന്നാണെന്ന് ആന്റി പൈറസി സെൽ അറിയിച്ചു.പ്രേമം സിനിമയുടെ പകർപ്പ് ഇന്റർനെറ്റിൽ പ്രചരിച്ച കേസിൽ പൊലീസ് പിടിച്ചെടുത്ത ഹാർഡ് ഡിസ്കുകൾ, മൊബൈൽ ഫോൺ, ഡിവിഡി എന്നിവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. പ്രേമം സിനിമയുടെ എഡിറ്റിങ് നടന്ന തിരുവനന്തപുരം, കൊച്ചി, ചെന്നൈ എന്നീ സ്റ്റുഡിയോകളിൽ നിന്നു പിടിച്ചെടുത്ത 32 ഹാർഡ് ഡിസ്കുകൾ, ഡിവിഡികൾ, മൊബൈൽ ഫോണുകൾ എന്നിവയാണു പരിശോധിക്കുന്നത്. സെൻസർ ബോർഡിന്റെ മുദ്രയുള്ള പ്രേമം സിനിമയുടെ പതിപ്പാണ് ഇന്റർനെറ്റിൽ പ്രചരിച്ചത്. സിനിമയുടെ സെൻസർ കോപ്പി എങ്ങനെ ചോർന്നെന്നും ഇത് എവിടെ നിന്നൊക്കെയാണ് ഇന്റർനെറ്റിലേക്ക് അപ്ലോഡ് ചെയ്തതെന്നുമാണ് ആന്റി പൈറസി സെൽ അന്വേഷിക്കുന്നത്.
പ്രേമം ചോർന്നത് സെൻസർ ബോർഡിൽ നിന്ന്; മൂന്ന് താത്കാലിക ജീവനക്കാര്‍ അറസ്റ്റിൽ
0
Share.