മലയാളിയുടെ വാനമ്പാടിയ്ക്ക് പിറന്നാൾ

0

സംഗീതസാന്ദ്രമായ കുടുംബത്തിൽ അധ്യാപകദമ്പതികളായ കരമന കൃഷ്ണൻനായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27നാണ് ചിത്ര ജനിക്കുന്നത്. ചിത്രയിലെ സംഗീത താല്പര്യം കണ്ടെത്തിയതും വളർത്തിയതും സംഗീതജ്ഞൻകൂടിയായ പിതാവ് കൃഷ്ണൻ നായർ ആയിരുന്നു. സംഗീതത്തിലെ ആദ്യ ഗുരുവും അച്ഛൻ തന്നെ. ചേച്ചി ബീനയെ മാവേലിക്കര പ്രഭാകരവർമ്മയും ഹരിഹരനുമൊക്കെ വീട്ടിൽവന്ന് സംഗീതം പഠിപ്പിക്കുമ്പോൾ അത് കേട്ട് പഠിച്ചാണ് കൊച്ചുചിത്ര സംഗീതത്തിന്റെ ബാലപാഠങ്ങൾ ഹൃദിസ്ഥമാക്കുന്നത്. പിന്നീട് കേന്ദ്ര ഗവൺമെന്റിന്റെ കൾച്ചറൽ നാഷനൽ ടാലന്റ് സേർച്ച് സ്‌കോളർഷിപ്പോടു കൂടി 1978 മുതൽ 1984 വരെ ഏഴുവർഷം പ്രശസ്ത സംഗീതാധ്യാപിക ഡോ. കെ. ഓമനക്കുട്ടിയുടെ കീഴിൽ സംഗീതം അഭ്യസിച്ചു.സംഗീത സംവിധായകനാണ് എംജി രാധാകൃഷ്ണനായിരുന്ന ചിത്രയെ മലയാളിക്ക് സമ്മാനിച്ചത്. ചിത്ര ആദ്യ ഗാനം പാടിയത് 1979ലാണ്, അട്ടഹാസം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത് എന്നാൽ ആദ്യ പുറത്തുവന്ന ഗാനം 1982 ൽ പുറത്തു വന്ന ഞാൻ ഏകനാണ് എന്ന ചിത്രത്തിലേതാണ്. പിന്നീട് പത്മരാജൻ സംവിധാനം ചെയ്ത ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിൽ രാധാകൃഷ്ണന്റെ തന്നെ സംഗീതത്തിൽ അരുന്ധതിയുമൊത്ത് പാടിയ ‘അരികിലോ അകലെയോ’ എന്ന ഈ ഗാനം പാടി. ‘ഞാൻ ഏകനാണ്’ എന്ന ചിത്രത്തിലെ രജനീ… പറയൂ….., പ്രണയ വസന്തം തളിരണിയുമ്പോൾ.. എന്നീ ഗാനങ്ങൾ എം.ജി. രാധകൃഷ്ണന്റെ തന്നെ ഈണത്തിൽ ആലപിച്ചപ്പോൾ അന്ന് മലയാളചലച്ചിത്രഗാനങ്ങൾ പാടിയിരുന്ന അന്യഭാഷാ ഗായികമാരുടേതിൽനിന്ന് വ്യത്യസ്തമായ ഈ ലളിതസുന്ദരശബ്ദം മലയാളിയുടെ ഹൃദയത്തിലേയ്ക്ക് നിറയുകയായിരുന്നു.

 

Share.

About Author

Comments are closed.