സൊമാലിയന്‍ മൊഗാദിഷുവില്‍ ഹോട്ടലിനു നേര്‍ക്കുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. നാല്‍പ്പതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിനു സമീപമുള്ള ജസീറ പാലസ് എന്ന ഹോട്ടലിനു നേരെയാണ് ആക്രമണമുണ്ടായത്. രാജ്യാന്തര നയതന്ത്രജ്ഞരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എത്താറുണ്ടായിരുന്ന ഹോട്ടലാണിത്. കൊല്ലപ്പെട്ടവര്‍ ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം സൊമാലിയന്‍ തീവ്രവാദ സംഘടനയായ അല്‍ ഷബാബ് ഏറ്റെടുത്തു.