ഹെറോയിൻ കടത്ത് ബവറിജസ് ജീവനക്കാരന് അറസ്റ്റില്

0

ആലുവയില്‍ ഒന്നരക്കോടി രൂപ വിലവരുന്ന ഹെറോയിന്‍ കടത്തിയ ബവറിജസ് ജീവനക്കാരന്‍ അറസ്റ്റില്‍. ആലുവ സ്വദേശി വിഷ്ണുവര്‍ധനനാണ് അറസ്റ്റിലായത്. കശ്മീരില്‍ നിന്നെത്തിച്ച അഞ്ചുകിലോ ഹെറോയിന്‍ എക്സൈസ് സ്പെഷല്‍ സ്ക്വാഡാണ് ഇന്നലെ രാത്രി കണ്ടെത്തിയത്. ലഹരിമരുന്ന് കടത്തിനു പിന്നില്‍ രാജ്യാന്തരമാഫിയയെന്നാണ് സൂചന. കുവൈത്തിലേക്കുളള യാത്രാ രേഖകള്‍ക്കൊപ്പം ട്രാവല്‍ ഏജന്‍റ് നല്‍കിയ ബാഗിനുളളില്‍ ലഹരിമരുന്ന് കണ്ടെത്തിയെന്ന വാദവുമായി മൂന്നു യുവാക്കള്‍ ആലുവയിലെ എക്സൈസ് ഓഫിസിലെത്തുകയായിരുന്നു. തുടര്‍ന്ന് എക്സൈസ് സംഘം ബാഗ് പരിശോധിച്ചപ്പോഴാണ് കാര്‍ബണ്‍ പേപ്പറിനുളളില്‍ പൊതിഞ്ഞ നിലയില്‍ ഒന്നര കിലോ ഹെറോയിന്‍ കണ്ടെത്തിയത്. വടക്കന്‍ പറവൂര്‍ സ്വദേശി ഹാരിസ് എന്നയാളാണ് യാത്രാരേഖകള്‍ക്കൊപ്പം ഹെറോയിന്‍ ഒളിപ്പിച്ച ബാഗ് നല്‍കിയെതന്നും യുവാക്കള്‍ എക്സൈസിനോട് പറഞ്ഞു. ഹാരിസിനെ അന്വേഷിച്ച് എക്സൈസ് സംഘം വടക്കന്‍ പറവൂരിലെ വീട്ടിലെത്തിയപ്പോഴേക്കും ഹാരിസിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്നുളള അന്വേഷണത്തില്‍ യുവാക്കളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് വ്യക്തമായി. ഇതേതുടര്‍ന്ന് ആലുവ സ്വദേശികളായ എബിന്‍ ജോസഫ്, ഷാഫി, അബീക്ക് എന്നിവരെ വിശദമായി ചോദ്യം ചെയ്തു.

Share.

About Author

Comments are closed.