പ്രതിയുടെ വീട്ടില് ഋഷിരാജ് സിങ് ആതിഥ്യം സ്വീകരിച്ചത് വിവാദമാകുന്നു

0

എ.ഡി.ജി.പി ഋഷിരാജ് സിങ് വീണ്ടും വിവാദത്തില്‍. വധശ്രമക്കേസിലെ പ്രതിയുടെ ആതിഥ്യം സ്വീകരിച്ച് വീട്ടിലെത്തി ഭക്ഷണം കഴിച്ച ഋഷിരാജ് സിങ്ങിനെതിെര സി.പി. എം രംഗത്തെത്തി. തൃശൂര്‍ കണ്ടാണശേരിയില്‍ സി.പി.എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ബി.ജെ.പി പ്രവര്‍ത്തകന്‍ വിജീഷിന്‍റെ വീട്ടിലാണ് ഋഷിരാജ് സിങ് എത്തിയത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സന്ദര്‍ശനം.മുന്‍ സൈനികരടങ്ങിയ ദേശസ്നേഹി കൂട്ടായ്മ സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു സന്ദര്‍ശനം. ഋഷിരാജ് സിങിനൊപ്പം മേജര്‍ രവിയും വിജീഷിന്‍റെ വീട്ടിലെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണ ഉറപ്പാക്കാനാണ് ഋഷിരാജ് സിങ്ങിന്‍റെ സന്ദര്‍ശനമെന്ന് സി.പി. എം തൃശൂര്‍ ജില്ല സെക്രട്ടറി എ.സി. മൊയ്തീന്‍ ആരോപിച്ചു.

Share.

About Author

Comments are closed.