നെസ് ലേ മാനേജിംഗ് ഡയറക്ടറെ മാറ്റി കൂടൂതല് പേര്ക്കെതിരെ നടപടിയുണ്ടാകും

0

മാഗിയിലെ മോണോ സോഡിയം ഗ്ലൂട്ടാമേറ്റിന്റെ അംശം ഉയര്‍ത്തിയ വിവാദത്തിന് പിന്നാലെ കമ്പനി മാനേജിംഗ് ഡയറക്ടറെ മാറ്റി. എറ്റീന്‍ ബെനറ്റിനെയാണ് ഇന്ത്യയില്‍നിന്നു സ്വിറ്റ്‌സര്‍ലന്‍ഡിലേക്കു മാറ്റിയത്. ഫിലിപ്പീന്‍സിന്റെ ചുമതലയുണ്ടായിരുന്ന സുരേഷ് നാരായണനെ ഇന്ത്യയില്‍ നിയമിച്ചു. കൂടുതല്‍ പേര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന.പ്രതിസന്ധിയുണ്ടായപ്പോള്‍ വേണ്ടവിധം പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെന്നു കാട്ടിയാണ് ബെനറ്റിനെ മാറ്റിയത്. തീരുമാനത്തില്‍ പുതുമയില്ലെന്നും പ്രതീക്ഷിച്ചിരുന്നതാണെന്നും കമ്പനിയിലെ ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. ഉന്നതല തലത്തിലെ നാലു പേരെക്കൂടി വരും ദിവസങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നെസ്‌ലേ കേന്ദ്രങ്ങളിലേക്കു മാറ്റുമെന്നാണ് സൂചന.ദില്ലി സര്‍വകലാശാലയില്‍നിന്നു ഇക്കണോമിക്‌സില്‍ ബിരുദാനന്തരബിരുദധാരിയാണ് സുരേഷ് നാരായണന്‍. കടുത്ത പ്രതിസന്ധി നാളുകളിലേക്കാണ് സുരേഷ് നെസ്‌ലേ ഇന്ത്യയില്‍ ചുമതലയേല്‍ക്കുന്നത്. ഭക്ഷ്യയോഗ്യമല്ലെന്ന കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിലവാര പരിശോധനാ അതോറിട്ടിയുടെ കണ്ടത്തലിനെത്തുടര്‍ന്നു 320 കോടി രൂപയുടെ മാഗി പായ്ക്കറ്റുകളാണ് കമ്പനി തിരികെ വിളിച്ചു നശിപ്പിച്ചത്.

Share.

About Author

Comments are closed.