ജപ്പാനിലെ നാഗസാക്കിയില്‍ നിന്നും 8.1 കോടി വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ പല്ലുകള്‍ കണ്ടെത്തി. 10 മീറ്ററോളം വലിപ്പമുള്ള ഫോസില്‍ ടൈറൈനസോറഡെ കുടുംബത്തില്‍പ്പെട്ട ദിനോസറിന്റെതാണെന്ന് കരുതുന്നു.നാഗസാക്കിയില്‍ നിന്നും ലഭിച്ച ബാക്കി ഫോസിലുകള്‍ മറ്റു ദിനോസര്‍ വിഭാഗത്തില്‍ പെട്ടവയുടെതാണെന്ന് ഫുകായ് പ്രീഫെക്ചര്‍ ദിനോസര്‍ മ്യൂസിയത്തിലെ മുതിര്‍ന്ന ഗവേഷകന് കസൂനോറി മിയാട്ട പറഞ്ഞു.ലഭിച്ച പല്ലുകളില്‍ ഒന്ന് നശിച്ചുതുടങ്ങിയിരുന്നു. എന്നാല്‍ ബാക്കിയുള്ളത് നല്ലതാണെന്നും കസൂനോറി പറയുന്നു. വിശദമായ പഠനത്തിനുശേഷം ഫോസിലുകള്‍ നാഗസാക്കി സയന്‍സ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.
8.1 കോടി വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ പല്ല് കണ്ടെത്തി
0
Share.