വിജയ് പാടുന്ന പുലിയിലെ പാട്ടിന്റെ ഓഡിയോ ടീസര് പുറത്തിറങ്ങി

0

വിജയ്‌യും ശ്രുതി ഹാസനും ചേര്‍ന്ന് പാടുന്ന പുലിയിലെ പാട്ടിന്റെ ഓഡിയോ ടീസര്‍ പുറത്തിറങ്ങി. അടി യേണ്ടി യേണ്ടി എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.ചിമ്പു ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീദേവിയും ഒരു പ്രധാന കഥപാത്രത്തില്‍ എത്തുന്ന ചിത്രത്തില്‍ ഹന്‍സികയും ശ്രുതി ഹാസനുമാണ് നായികമാര്‍. കിച്ച സുദീപ്, പ്രഭു എന്നിവരാണ് മറ്റുതാരങ്ങള്‍.ദേവി ശ്രീപ്രസാദ് ആണ് സംഗീതസംവിധായകന്‍. നടരാജന്‍ സുബ്രഹ്മണ്യന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ റിലീസിനെത്തും.

Share.

About Author

Comments are closed.