യുട്യൂബിനെ പൂട്ടിക്കാൻ തയ്യാറെടുത്ത് ഫേസ്ബുക്ക്

0

ഗൂഗിളിന്റെ വീഡിയോ ഷെയറിങ് സൈറ്റായ യുട്യൂബിനെ പൂട്ടിക്കാൻ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റായ ഫേസ്ബുക്ക് രംഗത്ത്. യുട്യൂബിന് സമാനമായ വീഡിയോ സംവിധാനമാണ് ഫേസ്ബുക്കിലും ഒരുക്കിയിരിക്കുന്നത്. വീഡിയോ കാണുവാനും അപ്‌ലോഡ് ചെയ്യുന്നതിനും പുതിയ ഫീച്ചറുകൾ ഫേസ്ബുക്കിൽ ഒരുക്കിയിട്ടുണ്ട്.വ്യക്തിപരമായ വീഡിയോകൾ അപ്‌ലോഡ് ചെയ്യാവുന്ന തരത്തിലാണ് പുതിയ വീഡിയോ അപ്‌ലോഡിങ് ഫീച്ചർ ഫേസ്ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. വ്യക്തിപരമായ വീഡിയോകൾ കാണുന്നതിനായി പ്രത്യേക യുആർഎൽ വേണം. ഉപഭോക്താവിന്റെ ടൈംലൈനിൽ സെർച്ച് ചെയ്യാവുന്നതരത്തിൽ വീഡിയോ അപ്‌ലോഡ് ചെയ്യാം. അപ്ലോഡ് ചെയ്തശേഷം എഡിറ്റ് ചെയ്യാനും ലൈബ്രറിയായി സൂക്ഷിക്കാനും ഫേസ്ബുക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്.പുതിയ ഫീച്ചർ കൂടി വരുന്നതോടെ യുട്യൂബിന്റെ മാർക്കറ്റിങ് കുറയുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. 2014ലെ കണക്കുകൾ പ്രകാരം ഓൺലൈൻ വീഡിയോ രംഗത്ത് യുട്യൂബിന്റെ വിപണി വിഹിതം 58%മുതൽ 56% വരെ താഴാന്നു. എന്നാൽ ഫേസ്ബുക്കിന് 24% മുതൽ 33% വരെയായിരുന്നു വളർച്ച.

Share.

About Author

Comments are closed.