പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല് മതിലിലെ പെയിന്റ് പണിതരും

0

ആവശ്യത്തിന് ശൗചാലയങ്ങള്‍ ഇല്ലാതെവരുന്നതിനാലാണ് ആളുകള്‍ പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിച്ച് വൃത്തികേടാക്കുന്നത്. എന്നാല്‍ ശൗചാലയങ്ങള്‍ ഉണ്ടെങ്കിലും ശീലങ്ങളില്‍ നിന്നും മാറുവാന്‍ ശ്രമിക്കാത്ത സാന്‍ഫ്രാന്‍സിസ്‌കോയിലെ ജനങ്ങള്‍ക്കിതാ പൊതുമരാമത്ത് വകുവപ്പിന്റെ എട്ടിന്റെ പണി.നഗരത്തിലെ ചുമരുകളില്‍ ആള്‍ട്രാ എവര്‍ ഡ്രൈ എന്ന പ്രത്യേക പെയിന്റ് അടിച്ചിരിക്കുകയാണ്. ജലാംശത്തെ തടയുന്ന പെയിന്റായതിനാല്‍ വെള്ളം തെറിക്കുമ്പോള്‍ അത് ശക്തമായി തിരിച്ചു വരും. അതിനാല്‍ ചുമരിലേയ്ക്ക് മൂത്രമൊഴിക്കുമ്പോള്‍ ഈ പെയിന്റില്‍ തട്ടി തിരിച്ച് മൂത്രമൊഴിച്ച ആളുടെ ദേഹത്തേയ്ക്ക് തെറിക്കും.
നഗരത്തിലെ ഭിത്തികളില്‍ പുതിയ പെയിന്റ് വന്നതോടെ സാമൂഹിക വിരുദ്ധരുടെ എണ്ണത്തില്‍ വന്‍കുറവാണുണ്ടായതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.ഫ്‌ളോറിഡയിലുള്ള മാലിന്യ സംസ്‌കരണ കമ്പനിയാണ് ഇതിനായി ആള്‍ട്രാ എവര്‍ ഡ്രൈ എന്ന പെയിന്റ് നിര്‍മ്മിക്കുന്നത്.

Share.

About Author

Comments are closed.