ആനവേട്ടക്കേസില്‍ നാലുപേര്‍ കൂടി വനപാലക സംഘത്തിന്റെ പിടിയില്‍. വേട്ടയ്ക്കുപയോഗിച്ച തോക്ക് ഒളിപ്പിച്ചതിന് ഐക്കരമറ്റം വാസുവിന്റെ ബന്ധു ജിതിനാണ് രാവിലെ പിടിയിലായത്. മുഖ്യപ്രതി എല്‍ദോസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് തോക്കുകളിലൊന്ന് ജിതിന്റെ കൈവശമുണ്ടെന്ന് വനംവകുപ്പ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. വേട്ടയില്‍ ഐക്കരമറ്റം വാസുവിനെ സഹായിച്ചിരുന്ന മലയാറ്റൂര്‍ സ്വദേശികളായ തോമസ് പൗലോസ് , ആന്റു എന്നിവരെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു
ആനവേട്ടക്കേസില്‍ നാലുപേര്‍ കൂടി പിടിയില്‍
0
Share.