ശ്രീകൃഷ്ണ നാട്യസംഗീത അക്കാദമിയും എം.എസ്. സുബ്ബലക്ഷ്മി ഫൗണ്ടേഷനും ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്കാരത്തിന് ഗായിക വൈക്കം വിജയലക്ഷ്മിയെയും സംഗീത സംവിധായകന് രമേഷ് നാരായണനേയും തെരഞ്ഞെടുത്തു. എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം വൈക്കം വിജയലക്ഷ്മിക്കും, സംഗീത രത്ന പുരസ്കാരം രമേശ്നാരായണനേയും തിരഞ്ഞെടുത്തു. ശില്പവും പ്രശംസാപത്രവും 10,000 രൂപയും അടങ്ങിയതാണ് അവാര്‍ഡ്. ചലച്ചിത്ര സംഭാവനകള്‍ക്ക് നല്‍കിവരുന്ന പ്രതിഭാ പുരസ്കാരത്തിന് ഇന്നസെന്റിനേയും എം.എസ്. സുബ്ബലക്ഷ്മി പ്രതിഭാപുരസ്കാരം കാവ്യമാധവനേയും തിരഞ്ഞെടുത്തു. 25000 രൂപ വീതം ക്യാഷ് അവാര്‍ഡും പ്രശംസാപത്രവും നല്‍കും. നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഒ. മാധവന് പുരസ്കാരം പ്രമുഖ നാടകകൃത്ത് ഹേമന്ദ് കുമാറിനും മാധ്യപ്രതിഭാ പുരസ്കാരം മനോഹമാ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസിനും നല്‍കും. മേയ് 17 ന് വര്‍ക്കല ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് വിതരണം ചെയ്യും.
എം.എസ്. സുബ്ബലക്ഷ്മിപുരസ്കാരം ഇന്നസെന്റിനും കാവ്യാമാധവനും
0
Share.