എജിയുടെ ഓഫിസ് അടച്ചുപൂട്ടണമെന്ന് പറഞ്ഞാല് കേട്ടിരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

0

അഡ്വക്കറ്റ് ജനറലിന്‍റെ ഓഫിസ് അടച്ചുപൂട്ടണമെന്ന് പറഞ്ഞാല്‍ കേട്ടിരിക്കാന്‍ തനിക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഹൈക്കോടതി ജഡ്ജിയോട് വന്നവഴി മറക്കരുതെന്നല്ല, സ്ഥാനത്തിന്‍റെ മഹത്വം മറക്കരുതെന്നാണ് താന്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഹൈക്കോടതി ജഡ്ജിക്കെതിരായ പരാമര്‍ശത്തിലൂടെ മുഖ്യമന്ത്രി നിയമസഭയുടെ അധികാരങ്ങള്‍ ദുരുപയോഗം ചെയ്തെന്ന കോടിയേരി ബാലകൃഷ്ണന്‍റെ ക്രമപ്രശ്നത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Share.

About Author

Comments are closed.