ഒരു ജീവിതം എനിക്കുണ്ടായിരുന്നു: ശാന്തികൃഷ്ണ

0

ആൻസി കുമളി ബൂറോ ചിഥ്ഇത്രയും കാലം സിനിമ മറന്നുജീവിക്കുകയായിരുന്നോ?
ഞാന് സിനിമയില്നിന്ന് പോയിട്ട് ബാംഗ്ലൂരിലായിരുന്നു. അതിനുശേഷം യു.എസില് പോയി. പിന്നെ കുട്ടികളായി. അതോടെ ഞാന് കുടുംബത്തിന്റെ സെറ്റപ്പിലോട്ട് ഒതുങ്ങി. സത്യം പറഞ്ഞാല് പുറംലോകവുമായിട്ട് എനിക്കൊരു ബന്ധവുമുണ്ടായിരുന്നില്ല. ഞാന് വേറൊരു ലോകത്തായിരുന്നു.
തിരിഞ്ഞുനോക്കുമ്പോള് ജീവിതത്തില് അപ്രവചനീയമായ പലതും സംഭവിച്ചിട്ടുണ്ട്…
ഒരിക്കലും ഞാന് ഒന്നും പ്ലാന് ചെയ്ത് ജീവിച്ചിട്ടില്ല. ജീവിതത്തിലുണ്ടായതെല്ലാം അത്ഭുതമായിട്ട് കാണുന്നയാളാണ്. ആദ്യ സിനിമയില് വന്നതു പോലും അപ്രതീക്ഷിതമായിട്ടാണ്. ഞാനപ്പോള് ബോംബെയില് പഠിക്കുന്നു. ചേട്ടന് സുരേഷ്കൃഷ്ണ ബാലചന്ദ്രര് സാറിന്റെ അസോസിയേറ്റാണ്. സ്കൂളില് ഞാന് ഡാന്സും നാടകങ്ങളുമൊക്കെ ചെയ്തിരുന്നു. കേന്ദ്രസര്ക്കാരിന്റെ സ്കോളര്ഷിപ്പും കിട്ടി. അതിന്റെ ചിത്രങ്ങളൊക്കെ ‘ദിനതന്തി’യില് വന്നു. അതിലെ ഫോട്ടോ കണ്ടിട്ടാണ് ഭരതേട്ടന് അന്വേഷിക്കുന്നത്. ചേട്ടന് എന്നോട് ചോദിച്ചു. ‘നിനക്ക് അഭിനയിക്കാന് ഇഷ്ടമാണോടീ’.
ഞാനാകെ ത്രില്ഡായി. ചേട്ടനാണ് പറഞ്ഞത് ഭരതന് സാര് ലെജന്ഡാണെന്നും അദ്ദേഹത്തിന്റെ ഒരു പടം കിട്ടുകയെന്ന് പറഞ്ഞാല് നിധി കിട്ടുന്നതിന് തുല്യമാണെന്നുമൊക്കെ. അങ്ങനെ ഞാന് ചെന്നൈയിലേക്ക് വണ്ടികയറി. അതേസമയത്താണ് തമിഴില് ഭാരതിവാസുവിന്റെ ‘പനീര്പുഷ്പങ്ങളിലും’ ഓഫര് വന്നത്. അങ്ങനെ ഒരേസമയത്ത് ഞാന് മലയാളത്തിലും തമിഴിലും അരങ്ങേറി. പിന്നെ ബാലചന്ദ്രമേനോന്റെ ‘താരാട്ട് ‘, ലെനിന് രാജേന്ദ്രന്റെ ‘ചില്ല്’… അപ്പോഴേക്കും മലയാളികള് അവരുടെ വീട്ടിലെ കുട്ടിയെപ്പോലെ എന്നെ കണ്ടുതുടങ്ങിയിരുന്നു.
സിനിമയില് കാലുറപ്പിക്കുമ്പോഴാണ് ശ്രീനാഥുമായിട്ടുള്ള വിവാഹം. അത് ഏറെ നേരത്തെയായിപ്പോയോ?
തീര്ച്ചയായിട്ടും. 19 വയസ്സിലൊക്കെ കല്യാണം കഴിക്കുന്നത് ഇപ്പോള് ചിന്തിക്കാന് പോലും പറ്റില്ല. പക്ഷേ അന്നങ്ങനെയാണ്. സംഭവിച്ചുപോയി. ഇനി ബാക്കടിച്ചിട്ട് കാര്യമില്ലല്ലോ. കല്യാണം കഴിഞ്ഞ് ഞാന് ശ്രീനാഥിന്റെ കൂടെ ഒരു കുഗ്രാമത്തില് പോയി താമസിച്ചു. ബോംബെയില് ജനിച്ചുവളര്ന്ന ഞാന് നേരെ മഠത്തുംപടി എന്ന ഗ്രാമത്തിലേക്ക് പറിച്ചുനടപ്പെട്ടു. എന്നാലും ഞാനതിനോടൊക്കെ പൊരുത്തപ്പെട്ടു.
അന്ന് ബാലചന്ദ്രമേനോന് ഞങ്ങളുടെ വീട്ടില് വന്നു. അദ്ദേഹം പറഞ്ഞു, ‘ശാന്തിയെപ്പോലെ ഇത്രയും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്ന പെണ്കുട്ടിയെ ഞാന് വേറെ കണ്ടിട്ടില്ലെന്ന്.’. ഞാന് ആ ഗ്രാമത്തില് വന്ന് സെറ്റും മുണ്ടുമൊക്കെ ഉടുത്ത് നാട്ടിന്പുറത്തുകാരിയായി ജീവിച്ചു. അമ്മായിയമ്മ രാവിലെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോവും. അന്ന് അവിടെയൊക്കെ വിറകടുപ്പാണ്. ഗ്യാസൊന്നുമില്ല. അടുപ്പില് ഊതാന് ഞാനും കൂടും. അങ്ങനെയൊരു ജീവിതമായിരുന്നു.
എന്തുകൊണ്ടാണ് ജീവിതത്തിലെടുത്ത പല തീരുമാനങ്ങളും പാളിപ്പോയത്?
ഞാന് ഹൃദയം കൊണ്ട് തീരുമാനം എടുക്കുന്ന സ്വഭാവക്കാരിയാണ്. വിശകലനം ചെയ്ത് പ്ലാന് ചെയ്തൊക്കെ ഓരോന്നും തീരുമാനിച്ചിരുന്നെങ്കില് കുറെക്കൂടെ നല്ല രീതിയില് മുന്നോട്ടുപോവാമായിരുന്നു. പക്ഷേ എന്റെ മനസ്സ് ഇങ്ങനെയായിപ്പോയി. ഞാനെന്റെ ഹൃദയത്തില്നിന്ന് ചിന്തിച്ചുകളയും. ഒരുപാട് ഇമോഷണലുമാണ്. അതുകൊണ്ടാവും ജീവിതത്തിലെ പലതീരുമാനങ്ങളും തെറ്റിപ്പോയത്. പേഴ്സണല് ലൈഫില് ഒന്നും ശരിയായി വന്നില്ല.
ആകെ കിട്ടിയ ഭാഗ്യം മക്കളാണ്. അവരാണ് എന്റെ കരുത്ത്. ഇപ്പോള് അവര്ക്കുതോന്നിക്കാണും, അമ്മയെ ഒന്നുകൂടെ ഉയര്ത്തിക്കൊണ്ടുവരണമെന്ന്. അതുകൊണ്ടാണ് എന്നോട് വീണ്ടും അഭിനയിക്കാന് പറഞ്ഞിരിക്കുന്നത്. മക്കളും രണ്ടുവര്ഷം കൊണ്ട് ഒരുപാടനുഭവിച്ചു. യു.എസില് ഞാനും പിള്ളേരും ഒറ്റയ്ക്കായിരുന്നു. ഭര്ത്താവ് വന്നുംപോയും നില്ക്കുകയായിരുന്നു. വേറൊരു സിറ്റ്വേഷനില് അദ്ദേഹം ഞങ്ങളെ വിട്ടുപോയി.
ഒരു കുഞ്ഞുങ്ങള്ക്കും ഇങ്ങനെയൊരു അനുഭവം ഉാവരുതെന്നേ ഇപ്പോള് ഞാന് പ്രാര്ത്ഥിക്കുന്നുള്ളൂ. മക്കള്ക്ക് അച്ഛനും അമ്മയും വേര്പിരിയുന്നത് അത്ര സുഖകരമായ കാഴ്ചയല്ലല്ലോ. മക്കള് കൊച്ചിലേ എന്റെ കൂടെയായിരുന്നു. പുള്ളിക്കാരന് എപ്പോഴും ബിസി ആയതുകൊണ്ട് ഞാന് തന്നെയാണ് അവരെ കൊണ്ടുനടന്നത്. അവര്ക്ക് എന്നോടാണ് അറ്റാച്ച്മെന്റ്… ഈയൊരു സാഹചര്യം വന്നപ്പോള് അവര്ക്കുമനസ്സിലായി, അമ്മയ്ക്ക് എത്രമാത്രം വിഷമം ഉണ്ടെന്ന്. അമ്മയെ ഒന്നു സപ്പോര്ട്ട് ചെയ്തേക്കാമെന്ന് അവരും വിചാരിച്ചു. എക്സ് അമ്മായിയച്ചന് പോലും എന്നെ പിന്തുണച്ചു. ആ കുടുംബവുമായിട്ട് എനിക്കിപ്പോഴും ബന്ധമുണ്ട്

Share.

About Author

Comments are closed.