സ്വരലയ കൈരളി യേശുദാസ് ലജന്ററി പുരസ്കാരം ഈ വര്‍ഷം ഒ.എന്‍.വി കുറുപ്പിന് നല്കുന്നു. ജനപ്രിയ സംഗീതത്തിനുള്ള അവാര്‍ഡ് ഉണ്ണിമേനോനും അര്‍ഹനായി. മുന്‍ സാംസ്കാരിക വകുപ്പ് മന്ത്രി എം.എ. ബേബി അദ്ധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. എം. പ്രഭാവര്‍മ്മ, എം. ജയചന്ദ്രന്, ഡോക്ടര്‍ ഓമനക്കുട്ടി, ജി. രാജ് മോഹന്‍ എന്നിവര്‍ അടങ്ങുന്ന കമ്മറ്റിയാണ് തീരുമാനിച്ചത്.
കാനായി കുഞ്ഞുരാമന് രൂപ കല്പന ചെയ്ത ശില്പവും പ്രശംസാപത്രവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. അവാര്‍ഡിന് അര്ഹരായവരുള്പ്പെടെ 20 ഓളം ഗായകര്‍ പങ്കെടുക്കുന്ന ഗന്ധര്‍വ്വസന്ധ്യയില്‍ ഡോ. കെ.ജെ. യേശുദാസ് അവാര്‍ഡ് നല്‍കും. സ്വരലയ കേരളാ ചാപ്റ്റര്‍ ചെയര്മാന് ജി. രാജ്മോഹന്‍, ജനറല്‍ സെക്രട്ടറി ഇ.എം. നജീബ്, കൈരളി ഡയറക്ടര്‍ (ഫിനാന്‍സ്) വെങ്കട്ടരാമന്, പ്രോഗ്രാം ഡയറക്ടര്‍മാരായ സോമകുമാര്‍, ആര്.എസ്. ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ്.
റിപ്പോര്‍ട്ട് – വീണ ശശി