12 കോടിയുടെ ക്രമക്കേട്: ഐഎൻടിയുസി നേതാവിന് സസ്പെൻഷൻ

0

കൺസ്യൂമർഫെഡിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തി‍ൽ 12.37 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. ഫെഡറേഷനിലെ ആഭ്യന്തര അന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ഐടി വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ആർ. പ്രദീപ്കുമാറിനെ സസ്പെൻഡ് ചെയ്തു. ഫെഡറേഷൻ ജീവനക്കാരുടെ ഐഎൻടിയുസി സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണു പ്രദീപ്കുമാർ.ഐടി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ കംപ്യൂട്ടർ വാങ്ങിയതു മുതൽ കടകളിലേക്ക് ത്രാസ് വാങ്ങിയതുവരെയുള്ള ഇടപാടുകളിൽ ക്രമക്കേട് നടന്നതായാണു കണ്ടെത്തൽ. ഐടി സീനിയർ മാനേജർ ജഗദീശ്വരിക്കെതിരെ നടപടിയെടുക്കാനും അന്വേഷണ റിപ്പോർട്ടിൽ ശുപാർശയുണ്ട്.

Share.

About Author

Comments are closed.