വിമാനങ്ങളും അതുമായി ബന്ധപ്പെട്ട വാർത്തകളും എപ്പോഴും കൗതുകവും ആശങ്കയും നൽകുന്നവയാണ്. പലവാർത്തകളും നമ്മെ കണ്ണീരണിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കൊടുങ്കാറ്റിനെ പോലും അവണഗിച്ച് ഒരു യാത്രാവിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുന്ന വിഡിയോ ഇപ്പോൾ വൈറലാവുകയാണ്.ജപ്പാനിലെ ഒകാസയിൽ നിന്നു ഹോളണ്ട് തലസ്ഥാനമായ ആംസ്റ്റർഡാമിലേക്ക് പോവുകയായിരുന്ന വിമാനമാണ് പ്രകൃതിയുടെ പരീക്ഷണങ്ങളെ അതിജീവിച്ച് സുരക്ഷിതമായി താഴെയിറങ്ങിയത്.
കേവലം 35 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വിഡിയോ ജൂലൈ 25നാണ് അപ്ലോഡ് ചെയ്തത്. ഇതുവരെ ഏതാണ്ട് 22 ലക്ഷത്തിലധികം ആളുകൾ ഈ വിഡിയോ കണ്ടിട്ടുണ്ട്.