അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ മൃതദേഹം ന്യൂഡല്‍ഹിയിലെ 10 രാജാജി മാര്‍ഗിലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് നാലുമുതല്‍ രണ്ട് മണിക്കൂര്‍ പൊതുജനങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ അവസരം ഒരുക്കും.
ഗുവഹാത്തിയില്‍നിന്ന് ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിച്ച മൃതദേഹത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, മൂന്ന് സേനാ വിഭാഗങ്ങളുടെ തലവന്മാര് തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഡോ. കലാമിന്റെ ജന്മദേശമായ തമിഴ്നാട്ടിലെ രാമേശ്വരത്താണ് ശവസംസ്കാര ചടങ്ങുകള്‍. മൃതദേഹം വൈകീട്ടോടെ രാമേശ്വരത്തേക്ക് കൊണ്ടുപോകും. അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.
ഡോ. കലാമിന്റെ ഔദ്യോഗിക വസതിയില്‍ വൈകീട്ട് നാലുമുതല്‍ പൊതുദര്‍ശനം
0
Share.