അതു പഴയ ചിത്രമാണ്…

0

വൈകിട്ട് 6.30ന് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗിലെ ഐ.ഐ.എമ്മില്‍ പ്രസംഗിക്കുന്നതിനിടെ കടുത്ത ഹൃദായഘാതം മൂലം കലാം കുഴഞ്ഞു വീണു മരിക്കയായിരുന്നു എന്ന വിവരം പുറത്തറിഞ്ഞപ്പോള്‍ മുതല്‍ മുന്‍ രാഷ്ട്രപതി ഡോ.അബ്ദുല്‍ കലാമിന്റെ അന്ത്യനിമിഷങ്ങളുടേതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം നിലത്തിരിക്കുന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ആ ചിത്രം പഴയതാണെന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ച ബെഥനി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. എട്ട് വര്‍ഷം മുന്‍പ് സംഗീത നാടക അക്കാഡമിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കലാം കാല്‍ വഴുതി വീഴുന്നതിന്റെ ഫോട്ടോയാണതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കലാമിന്റെ മരണ വാര്‍ത്തയറിഞ്ഞ് ഫേസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ അദ്ദേഹത്തിന്റെ മഹത്തരമായ വാക്കുകളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. പലരും തങ്ങളുടെ പ്രൊഫൈല്‍ ചിത്രം പോലും കലാമിന്റേതാക്കി. അതിനൊപ്പമാണ് കലാമിന്റെ അന്ത്യനിമിഷങ്ങളെന്ന തരത്തില്‍ ഈ പഴയ ഫോട്ടോയും പ്രചരിച്ചത്. വീണുപോയ കലാമിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ താങ്ങി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ചിത്രത്തില്‍ കാണാം. ഫോട്ടോ പഴയതാണെന്ന് അറിയാതെ നിരവധി പേര്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്യുകയും ചെയ്തു.

Share.

About Author

Comments are closed.