സൗത്ത് ആഫ്രിക്കയിലെ ക്രുഗർ നാഷണൽ പാർക്കിലെ കുഞ്ഞുകാട്ടാനയ്ക്ക് പുറം ചൊറിഞ്ഞിട്ട് ആകെ പിരുപിരിപ്പ്. തുമ്പിക്കൈയാണേൽ പുറം വരെ എത്തുന്നുമില്ല.അപ്പോഴാണ് റോഡറുകിൽ നല്ലൊരു മരത്തൊലി കണ്ടത്.വല്ലഭനു പുല്ലും ആയുധം എന്നുപറയുമ്പോലെ കാട്ടാനക്കുട്ടിക്ക് മരത്തൊലിയും ആയുധമായി. അത് മരത്തൊലി തുമ്പിക്കൈയിലെടുത്ത് പുറത്ത് തടവി അസ്വസ്ഥതയകറ്റി.സൗത്ത് ആഫ്രിക്കൻ ഫൊട്ടോഗ്രാഫറായ സെൻ പാർക്കർ എന്ന നാൽപതുകാരനാണ് കാട്ടാനക്കുട്ടിയുടെ കുസൃതികൾ ക്യാമറയിൽ പകർത്തിയത്.തനിക്ക് സ്വന്തമാക്കാൻ കഴിഞ്ഞ അപൂർവ ചിത്രങ്ങളെക്കുറിച്ച് സെൻ പറയുന്നതിങ്ങനെ. അപ്പോൾ അവിടെ ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു ആ നേരത്താണ് രണ്ട് ആനക്കുട്ടികളോടൊപ്പം ഒരു അമ്മയാന അവിടേക്ക് വന്നത്. രണ്ടിനെയും അടക്കി നിർത്താൻ ആ അമ്മയാന വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. അപ്പോഴാണ് കൂട്ടത്തിൽ കുസൃതിമൂത്ത ഒന്ന് ഓടിച്ചാടി റോഡിലെത്തിയത്. അത് വല്ലാതെ അസ്വസ്ഥനായി തുമ്പിക്കൈ ഉയർത്തി പുറത്തുതൊടാൻ ശ്രമിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് വഴിയിലെ മരത്തോൽ അതിൻെറ ശ്രദ്ധയിൽപ്പെട്ടതും. ആ കാട്ടാനക്കുട്ടി ബുദ്ധിയുപയോഗിച്ച് മരത്തോൽ കൊണ്ട് അതിൻെറ അസ്വസ്ഥമാറ്റി അമ്മയുടെ അടുത്തേക്ക് തന്നെ മടങ്ങിപ്പോയതും. സെൻ പറയുന്നു.
കാട്ടാനക്കുട്ടിയാണേലും ഭയങ്കരബുദ്ധി
0
Share.