ലിസി തിരിച്ചുവരുന്നു…

0

ലിസി തിരിച്ചുവരുന്നു. തിലക് രാജ് എന്ന പുതുമുഖ സംവിധായകന്റെ ചിത്രത്തിലൂടെയാണ് ലിസി തരിച്ചെത്തുന്നത്. ഇടവേളയ്ക്കു ശേഷം എന്നായിരിക്കും ചിത്രത്തിന്റെ പേര് എന്നു സൂചനയുണ്ട്. തെലുങ്കു സിനിമയിൽ നിറഞ്ഞുനിൽക്കെയാണു ലിസി പ്രിയദർശനെ വിവാഹം ചെയ്തു കുടുംബ ജീവിതത്തിലേക്കു തിരിഞ്ഞത്. ഇപ്പോൾ പ്രിയദർശനുമായി വിവാഹ ബന്ധം വേർപെടുത്താനുള്ള നടപടി ക്രമത്തിലാണ്. ഹോമിയോ ഡോക്ടറുടെ വേഷത്തിലാണു ലിസി തിരിച്ചെത്തുന്നത്. യുവതാരങ്ങളാണു നായികാ നായകന്മാർ. ബ്യൂട്ടിഫുൾ‌ നിർമ്മിച്ച ആനന്ദ്കുമാർ നിർമ്മിക്കുന്ന ചിത്രം ഒാഗസ്റ്റ് 17നു എറണാകുളത്തു ചിത്രീകരണം തുടങ്ങും. പ്രിയദർശന്റെയും ഐ.വി.ശശിയുടെയും ഹിറ്റു സിനിമകളിൽ നായകയായിരുന്ന ലിസി പിന്നീടു തെലുങ്കിലേക്കു പോകുകയായിരുന്നു. തിരിച്ചെത്തുകയാണെന്ന വാർത്ത ലിസി സ്ഥിതീകരിച്ചു. പലരും വിളിച്ചിരുന്നു. എന്നാൽ അഭിനയ പ്രാധാന്യമുള്ള വേഷത്തിനായി കാത്തിരിക്കുകയാണു ചെയ്തത്. തിരിച്ചു വരവ് എന്നതിലുപരി നന്നായി അഭിനയിക്കുക എന്നതിനുതന്നെയാണ് മുൻഗണന നൽകുന്നതെന്നു ലിസി പറഞ്ഞു.

Share.

About Author

Comments are closed.