ശ്രീശാന്തിന്റെ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കും

0

ശ്രീശാന്തിന്‍റെ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍. ശ്രീശാന്തിന്‍റെ വിലക്ക് നീക്കണമെന്ന അപേക്ഷ ഇതുവരെ ആരുടെയും ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ലെന്നും അത് ലഭിച്ചാല്‍ അക്കാര്യം പരിഗണിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.അതേസമയം, ബിസിസിഐയുടെ വിലക്കു നീക്കാന്‍ കോടതിയെ സമീപിക്കില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് പറഞ്ഞു. വിലക്കുനീങ്ങും വരെ കാത്തിരിക്കും. ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂറിനെ നാളെ നേരിട്ടു കാണും. ബിസിസിഐ അഴിമതി വിരുദ്ധവിഭാഗം മേധാവി നീരജ്കുമാര്‍ തനിക്കു തടസമുണ്ടാക്കില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

Share.

About Author

Comments are closed.