ഗോള്ഡ് കപ്പ് മെക്സിക്കോയ്ക്ക്

0

കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് ഫുട്‌ബോള്‍ കിരീടം മെക്‌സിക്കോയ്ക്ക്. മെക്‌സിക്കോ ഏഴാം തവണയാണ് ചാമ്പ്യന്മാരാകുന്നത്. ഗോള്‍ഡ് കപ്പിന്റെ ഫൈനലില്‍ ആദ്യമായെത്തിയ ജമൈക്കയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തകര്‍ത്താണ് മെക്‌സിക്കോ ചാമ്പ്യന്മാരായത്. ചാമ്പ്യന്മാര്‍ക്കുവേണ്ടി ആന്ദ്രെ ഗുര്‍ഡാഡോ (31), ജീസസ് കൊറോണ (47), ഒറിബി പെരാല്‍റ്റ (61) എന്നിവര്‍ ഗോള്‍ നേടി. ഡാരന്‍ മറ്റോക്‌സ് (80) വകയായിരുന്നു ജമൈക്കയുടെ ആശ്വാസഗോള്‍. ആദ്യ ഫൈനലില്‍ ചാമ്പ്യന്മാരാകാമെന്ന ജമൈക്കന്‍ മോഹം മെക്‌സിക്കോ തകര്‍ത്തു. കോണ്‍കാകാഫ് ചാമ്പ്യന്‍ഷിപ്പ് ഗോള്‍ഡ് കപ്പ് എന്നറിയപ്പെടാന്‍ തുടങ്ങിയശേഷം ആദ്യമായാണ് ഒരു കരീബിയന്‍ ടീം ഫൈനലില്‍ എത്തുന്നത്. ഇതിനു മുമ്പ് ഹെയ്തിയും ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയും ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ഹെയ്തി ചാമ്പ്യന്മാരാകുകയും ചെയ്തു. 1963 മുതല്‍ 1989 വരെ ടൂര്‍ണമെന്റ് കോണ്‍കാകാഫ് ചാമ്പ്യന്‍ഷിപ്പ് എന്ന പേരിലാണ് അറിയപ്പെട്ടത്. 1991 മുതലാണ് ഗോള്‍ഡ് കപ്പ് എന്ന പേരിലായിമാറിയത്.

Share.

About Author

Comments are closed.