സീരിയല്‍ നടിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ് നിര്‍മ്മിച്ച് അസ്ലില ചിത്രങ്ങള്‍ പോസ്റ്റു ചെയ്ത യുവാവ് പോലീസ് പിടിയില്‍. വെഞ്ഞാറമൂട് വെമ്പായം മാണിക്കല്‍ മണ്ണാംവിള മുനീബ് (19)നെയാണു മെഡിക്കല്‍ കോളജ് സിഐയും സംഘവും അറസ്റ്റ് ചെയ്തത്. ‘പരസ്പരം’ എന്ന സീരിയലിലെ നടിയുടെ പേരിലാണ് ഇയാള്‍ വ്യാജ ഫേസ്ബുക്ക് പേജ് നിര്‍മ്മിച്ചത്. തുടര്‍ന്ന് ഇവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പോസ്റ്റു ചെയ്തു. അന്വേഷണത്തില്‍ മുനീബ് മൊബൈലില്‍ നിന്നാണു ഫേസ്ബുക്ക് പേജുണ്ടാക്കിയതെന്നും ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തതെന്നും വ്യക്തമായി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഇയാളെ പിടികൂടിയത്. ശംഖുമുഖം എസി ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷീന്‍ തറയില്‍, എസ്സിപിഒ ജയശങ്കര്‍, സിപിഒ അനില്‍ എന്നിവരാണു പ്രതിയെ അറസ്റ്റ് ചെയ്തത്.