രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി; കബറടക്കം വ്യാഴാഴ്ച രാമേശ്വരത്ത്

0

അന്തരിച്ച മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ കബറടക്കം വ്യാഴാഴ്ച നടക്കും. മൃതദേഹം നാളെ രാവിലെ രാമേശ്വരത്തേക്കു കൊണ്ടുപോകും. കബറടക്കം വ്യാഴം രാവിലെ 10.30ന് രാമേശ്വരത്ത് നടക്കുമെന്ന് കലക്ടർ അറിയിച്ചു. നാളെ വൈകുന്നേരം വീടിനടുത്തുള്ള മൈതാനത്ത് പൊതുദർശനത്തിനു വയ്ക്കും. ഇപ്പോള്‍ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവച്ചിരിക്കുകയാണ്. വൈകിട്ട് നാലുമണി മുതല്‍ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു തുടങ്ങി. ഷില്ലോങ്ങിൽ നിന്നു 12.30 ഓടെ പാലം വിമാനത്താവളത്തിലെത്തിച്ച കലാമിന്റെ മൃതദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി മൃതദേഹം ഏറ്റുവാങ്ങി. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഡൽഹിയിലെത്തിച്ചത്. രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കര, വ്യോമ, നാവിക സേനാമേധാവികൾ, ഡൽഹി ഗവർണർ നജീബ് ജുങ്, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, പ്രതിരോധമന്ത്രി മനോഹർ പരീക്കർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. മുൻ രാഷ്ട്രപതിക്ക് സൈന്യം ഗാർഡ് ഓഫ് ഓണർ അർപ്പിച്ചു. ഡൽഹി വിമാനത്താവളത്തിൽ നിന്ന് സൈനികരുടെ അകമ്പടിയോടെ മൃതദേഹം റോഡു മാർഗം രാജാജി മാർഗിലെ പത്താം നമ്പർ വസതിയിലെത്തിച്ചു. കലാമിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി സ്കൂൾ വിദ്യാർഥികൾ റോഡിനു സമീപം അണിനിരന്നു. ഇന്ന് നാലുമണി മുതൽ പൊതുജനങ്ങൾക്ക് കലാമിന് ആദരാഞ്ജലികൾ അർപ്പിക്കാമെന്ന് പ്രതിരോധ വക്താവ് ട്വിറ്ററിൽ അറിയിച്ചു. നേരത്തെ മൂന്നു മണി മുതൽ പൊതുദർശനമെന്നാണ് അറിയിച്ചിരുന്നത്. അന്തരിച്ച മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ കബറടക്കം നാളെ രാമേശ്വരത്ത് നടത്തും. ബന്ധുക്കളുടെ ആവശ്യാനുസരണം രാമേശ്വരത്തു തന്നെ സംസ്കാരം നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. മൃതദേഹം നാളെ മധുര വഴി രാമേശ്വരത്തെത്തിക്കും. കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കളോട് ആലോചിച്ച ശേഷം വിവരമറിയിക്കാമെന്ന് കേന്ദ്രം മുഖ്യമന്ത്രിയെ അറിയിച്ചു.

Share.

About Author

Comments are closed.