പൊലീസിൽ ഒഴിഞ്ഞുകിടക്കുന്ന ഉയർന്ന തസ്തികകളിൽ ഉൾപ്പെടെ അടിയന്തരമായി നിയമനം നടത്താൻ ആഭ്യന്തരമന്ത്രിയുടെ നിർദേശം. ഡിപ്പാർട്ട്മെന്റൽ പ്രമോഷൻ കമ്മിറ്റി അടിയന്തരമായി കൂടാനും ആഭ്യന്തര സെക്രട്ടറിക്കു നൽകിയ കത്തിൽ മന്ത്രി ആവശ്യപ്പെട്ടു. നിലവിൽ എട്ട് ഐജിമാരുടെയും ആറു ഡിഐജിമാരുടെയും എട്ട് എസ്പിമാരുടെയും 21 ഡിവൈഎസ്പിമാരുടെയും ഒഴിവുകളാണുള്ളത്. ഈ തസ്തികകളിൽ നിയമനം നൽകാത്തതുമൂലം താഴെത്തട്ടിൽ നിന്നുള്ളവർക്കുള്ള പ്രമോഷനുകൾ വൈകുന്ന സാഹചര്യത്തിലാണു മന്ത്രിയുടെ നിർദേശം. പ്രമോഷൻ ലിസ്റ്റുകൾ വൈകുന്നതു കാരണം പുതിയ നിയമനങ്ങൾ നടത്താൻ സാധിക്കുന്നില്ല. സമാന രീതിയിൽ ഫയർഫോഴ്സിലും ജയിൽ വകുപ്പിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്കു നിയമനം നടത്തണം. കോടതികളിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിലവിലുള്ള കേസുകൾ തീർപ്പാക്കുന്നതിൽ വകുപ്പുതലത്തിൽ വീഴ്ച വരുത്താതെ യഥാസമയം കോടതികളിൽ നൽകേണ്ട സത്യവാങ്മൂലവും മറ്റ് അനുബന്ധ രേഖകളും നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നൽകിയ കത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പൊലീസിൽ ഉയർന്ന തസ്തികകളിൽ നിയമനം നടത്താൻ മന്ത്രിയുടെ നിർദേശം
0
Share.