സ്കോട്ട്ലന്ഡ് യാര്ഡ് മന്ദിരം ഇനി ആതിഥ്യമരുളും

0

ഇനിമുതല് സ്കോട്ട്ലന്ഡ് യാര്ഡ് മന്ദിരം പഞ്ചനക്ഷത്ര ഹോട്ടലായി പ്രവര്ത്തിക്കും. ലുലു ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി വിഭാഗം ട്വന്റി 14 ഹോള്ഡിംഗ്സാണ് സ്കോട്ട്ലന്ഡ് യാര്ഡിനെ ഹോട്ടലാക്കി മാറ്റുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഓഹരി നേടിയ മലയാളി വ്യവസായി എം.എ. യുസഫലി ബ്രിട്ടന്റെ ചരിത്രപ്രസിദ്ധമായ സ്കോര്ട്ട്ലന്ഡ് യാര്ഡ് പോലീസ് ആസ്ഥാനമന്ദിരവും വാങ്ങുകയായിരുന്നു. യൂസഫലിയുടെ ലുലു ഗ്രൂപ്പ് 11 കോടി പൗണ്ടിനാണ് (ഏകദേശം 1,094 കോടി രൂപ) ലണ്ടനിലെ മെട്രോപ്പൊലിറ്റന് പോലീസ് സര്വീസിന്റെ ദി ഗ്രേറ്റ് സ്കോട്ട്ലന്ഡ് യാര്ഡ് സ്വന്തമാക്കിയത്. സ്കോട്ട്ലന്ഡ് യാര്ഡ് പോലീസ് സ്റ്റേഷനും പിന്നീട് ബ്രിട്ടീഷ് ആര്മിയുടെ വെസ്റ്റ്മിന്സ്റ്റര് റിക്രൂട്ട്മെന്റ് സെന്ററുമായിരുന്ന കെട്ടിടത്തില് ലുലു ഗ്രൂപ്പിനുവേണ്ടി ബ്രിട്ടനിലെ പ്രമുഖ നിര്മാതാക്കളായ ഗാലിയാര്ഡ് ഹോംസാണ് 92,000 ചതുരശ്രയടിയില് ഹോട്ടല് രൂപകല്പന ചെയ്യുന്നത്. യാര്ഡ് മന്ദിരത്തിന്റെ മുഖഛായയ്ക്ക് വ്യത്യാസം വരുത്താതെയാണ് ഏഴു നിലകളിലായി ഹോട്ടല് രൂപകല്പന ചെയ്യുന്നത്.

Share.

About Author

Comments are closed.