നഴ്സസ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു. ഇന്റര്‍പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി. ഇന്ത്യയിലേക്ക് തിരിച്ചുവരാനും കേസന്വേഷണവുമായി സഹകരിക്കാനും തയാറെന്ന് കോടതിയെ അറിയിച്ചു. അതേ സമയം ലുക്ക് ഔട്ട് നോട്ടിസുള്ളതിനാല്‍ വിമാനത്താവളത്തില്‍വച്ച് അറസ്റ്റ് ഉണ്ടാകാം. രേഖകള്‍ സിബിഐ പിടിച്ചെടുത്തതിനാല്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യല്‍ അനാവശ്യമെന്നും തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിസിനസ് രംഗത്തെ ശത്രുതയാണെന്നും ഉതുപ്പ് വര്‍ഗീസ് അവകാശപ്പെടുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും
നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ്: ഉതുപ്പ് മുന്‍കൂര്‍ ജാമ്യം തേടി
0
Share.