മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെത്തുടർന്നു അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാൻ മുംബൈയിലും നാഗ്പൂരിലും അതീവ ജാഗ്രത. മുംബൈയിൽ മുപ്പതിനായിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തും മുംബൈ മാഹിമിൽ മേമൻ കുടുംബം താമസിക്കുന്ന അൽ ഹുസൈനി സമുച്ചയത്തിനു സമീപവും വൻ സുരക്ഷാ സന്നാഹം ഏർപ്പെടുത്തി. നാഗ്്പൂര്‍ സെന്‍ട്രല്‍ ജയിലിൽ ഇന്നു പുലർച്ചെയാണ് തൂക്കിലേറ്റിയത്. യാക്കൂബിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു വധശിക്ഷ. പുലര്‍ച്ചെ 4.57നാണ് യാക്കൂബിന്റെ ഹര്‍ജി പ്രത്യേക ബെഞ്ച് തള്ളിയത് മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു
മുംബൈയിലും നാഗ്പൂരിലും അതീവ ജാഗ്രത
0
Share.