റീയൂണിയന് ഐലന്‍ഡ്: ഒന്നരവര്‍ഷം മുമ്പ് ഇന്ത്യന്‍ മഹസമുദ്രത്തില്‍ തകര്‍ന്നു വീണെന്നു കരുതുന്ന മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ഫ്രഞ്ച് അധീനതയിലുള്ള റീയൂണിയന് ഐലന്‍ഡിന് സമീപത്തുനിന്നാണ് ബോയിംഗ് 777 വിഭാഗത്തിലുള്ള വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതേ ഇനത്തിലെ വിമാനമായിരുന്നു കാണാതായ എംഎച്ച് 370. അതിനാല്‍ രണ്ടും ഒരേ വിമാനത്തിന്റേതു തന്നെയാണെന്ന് ഏതാണ്ട് സ്ഥിരീകരിച്ചു.ബുധനാഴ്ചയാണ് വിമാനത്തിന്റെ ചിറകെന്നു സംശയിക്കുന്നഭാഗം കണ്ടെത്തിയത്. നിലവില്‍ ലഭിച്ച അവശിഷ്ടങ്ങളുടെ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതു ബോയിംഗ് 777 വിമാനത്തിന്റേതാണെന്നു തിരിച്ചറിഞ്ഞെങ്കിലും കാണാതായ വിമാനത്തിന്റേതു തന്നെയാണോ എന്നറിയാന്‍ ശാസ്ത്രീയ പരിശോധനകള്ആവശ്യമാണ്. അതേസമയം, ഈ പ്രദേശത്തു മറ്റു ബോയിംഗ് 777 വിമാനങ്ങളും തകര്ന്നുവീണിട്ടില്ലെന്ന എന്നത് സംശയം ബലപ്പെടുത്തുന്നതെളിവായിട്ടുണ്ട്.കഴിഞ്ഞവര്‍ഷം മാര്‍ച്ച് എട്ടിനാണ് കുലലംപൂരില്നിന്നു ബീജിംഗിലേക്കു പോയ വിമാനമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ കാണാതായത്. വിമാനം ദിശ വ്യതിചലിക്കുകയും റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. എന്നാല്‍ തകര്‍ന്നതിന് സൂചനകള്‍ ലഭിച്ചില്ല. വിവിധ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം സമുദാന്തര്ഭാഗത്തു തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. അതിനിടെയാണ്, ഒന്നരവര്‍ഷം കഴിയുമ്പോള്‍ അതേ വിമാനത്തിന്റേതെന്നു കരുതുന്ന ഭാഗം കണ്ടെത്തുന്നത്. ആദ്യമായാണ് എംഎച്ച് 370യുടേതെന്നു കരുതുന്ന വ്യക്തമായ തെളിവു ലഭിക്കുന്നത്.
ഇന്ത്യന്‍ മഹസമുദ്രത്തില്‍ തകര്‍ന്നു വീണെന്നു കരുതുന്ന മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി
0
Share.