കലാം ഇനി ജ്വലിക്കുന്ന ഓർമ; ഭൗതികശരീരം കബറടക്കി

0

മുൻ രാഷ്‌ട്രപതിയും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്‌ദുൽ കലാമിന് ജന്മനാടും രാജ്യവും വിടനൽകി. പൂർണ സൈനിക ബഹുമതികളോടെ മധുര – രാമേശ്വരം പാതയിലെ അരിയാൻഗുണ്ടിലായിരുന്നു കബറടക്കം. സർക്കാർ വിട്ടുനൽകിയ ഈ ഒന്നരയേക്കർ സ്‌ഥലം ഇനി അബ്‌ദുൽ കലാം സ്‌മാരകമാകും.പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, മന്ത്രിമാരായ പി.ജെ. ജോസഫ്, എം.കെ. മുനീർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കബറടക്ക ചടങ്ങുകള്‍.കലാമിനു രാമേശ്വരം വികാരനിർഭരമായാണ് അന്ത്യാഞ്‌ജലി അർപ്പിച്ചത്. പതിനായിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. യുവാക്കളുടെയും വിദ്യാർഥികളുടെയും നീണ്ട നിരയായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണു പലരും പുഷ്‌പചക്രം അർപ്പിച്ചത്. രാമേശ്വരത്തിന്റെ വിശ്വപൗരനു മുന്നിൽ തമിഴക രാഷ്‌ട്രീയം ഭിന്നത മറന്നു കൈകൂപ്പി.ഇന്നലെ ഉച്ചയോടെയാണ് കലാമിന്റെ മൃതദേഹം രമേശ്വരത്തെത്തിച്ചത്. പൊതുദർശനത്തിനുശേഷം രാത്രി വൈകി ഭൗതികശരീരം മോസ്‌ക്‌ സ്‌ട്രീറ്റിലെ കലാമിന്റെ ജന്മഗൃഹത്തിലേക്കു മാറ്റി. തുടർന്നാണ് മതപരമായ ചടങ്ങുകൾ നടത്തിയത്.

Share.

About Author

Comments are closed.